ചങ്ങനാശേരി : സ്ത്രീപുരുഷസമത്വസങ്കല്പ്പം ആധുനിക കാഴ്ചപ്പാടല്ലെന്നും അതിനു മനുഷ്യസൃഷ്ടിയുടെ കാലത്തോളം പഴക്കമുണ്ടെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.
സമഗ്രസംഭാവനയ്ക്ക് ചങ്ങനാശേരി അസംപ്ഷന്‍ കോളജിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ അമല, വ്യക്തിഗത മികവുകള്‍ക്ക് ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് സ്റ്റേഷന് ഡയറക്ടര്‍ ലീലാമ്മ മാത്യു, സാമൂഹ്യപ്രവര്‍ത്തക കൊച്ചുറാണി പനച്ചിക്കല്‍, മുന്‍ അന്താരാഷ്ട്ര നീന്തല്‍ താരം സുമി സിറിയക്, ചങ്ങനാശേരി തഹസീല്‍ദാര്‍ മിനി എം.ജോണ്‍ എന്നിവര്‍ക്ക് മാര്‍ പെരുന്തോട്ടം അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫൊറോന പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ക്കി അധ്യക്ഷത വഹിച്ചു.
മെത്രാപ്പോലീത്ത പളളി വികാരി ഫാ.കുര്യന് പുത്തന്‍പുരയ്ക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ.ജോസ് മുകുളേല്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അമല എസ്.എച്ച്, അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി, പി.സു.കുഞ്ഞപ്പന്, അരുണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments
Powered by Facebook Comments