ദേശീയ ന്യൂനപക്ഷ കമ്മീഷന് കത്തോലിക്കാ കോണ്‍ഗ്രസ് നിവേദനം നല്‍കി

0
28

പാലാ : ഉജ്ജൈന്‍ ബിഷപ്‌സ് ഹൗസിനു സമീപമുള്ള പുഷ്പ ഹോസ്പിറ്റലിനു നേരെ നടന്ന അക്രമങ്ങളിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിലും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യനു നിവേദനം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കുന്നുണ്ടെന്നും ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്നുമെന്നും അദ്ദേഹം റഞ്ഞു.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബാധ്യത നിവേദനത്തിലൂടെ കത്തോലിക്കാ കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. മുന്‍പ് സത്‌നയില്‍ നടന്ന സംഭവത്തില്‍ നടത്തിയ ഇടപെടലുകള്‍ അദ്ദേഹം വിശദീകരിച്ചു. നിവേദനം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

രൂപത ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സാജു അലക്‌സ്, ജനറല്‍ സെക്രട്ടറി ഇമ്മാനുവല്‍ നിധീരി, ഫാ.മാത്യു പാറത്തൊട്ടി, ടോമി കണ്ണീറ്റു മ്യാലിന്‍, ജോസ് വട്ടുകുളം, തോമസ് അരൂകുഴുപ്പില്‍, ജോര്‍ജ്ജ് ഇട്ടംകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Powered by Facebook Comments