ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചുള്ള ചിത്രം മെയ് 18നു തീയറ്ററുകളില്‍ 

0
25

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചു തയാറാക്കിയ ‘പോപ് ഫ്രാന്‍സിസ് –  എ മാന്‍ ഓഫ് ഹിസ് വേഡ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ വത്തിക്കാന്‍ ടിവി പുറത്തുവിട്ടു. ലോക സിനിമയിലെ അതികായകന്‍മാരില്‍ ഒരാളായ ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. മെയ് ആദ്യം നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും മേയ് 18ന് പുറത്തിറക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Powered by Facebook Comments