സീറോമലബാര്‍ സഭയില്‍ പ്രാര്‍ത്ഥനാദിനം

0
22

കാക്കനാട് : എറണാകുളം-അങ്കമാലി അതിരൂപതയില്‍ സമീപകാലത്ത് ഉടലെടുത്ത പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയില്‍ ഐക്യവും സമാധാനവും പുലരാന്‍ പ്രാര്‍ത്ഥനാദിനം ആചരിക്കും. ഈ മാസം 23നാണ് ഉപവാദപ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ഇതിനകം പ്രാര്‍ത്ഥനാ ദിനാചരണം പ്രഖ്യാപിച്ച രൂപതകളില്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ത്തന്നെ പ്രാര്‍ത്ഥന നടക്കും. മറ്റു രൂപതകളില്‍ 23നായിരിക്കും ആചരണം.

കാക്കനാട്ട് സഭാകേന്ദ്രത്തില്‍ ചേര്‍ന്ന സ്ഥിരം സിനഡാണ് പ്രാര്‍ത്ഥനാദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇടവകകളിലും സന്യസ്തഭവനങ്ങളിലും സാധിക്കുന്ന സഭാ സ്ഥാപനങ്ങളിലും അന്നേദിവസം ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തണം. ഇതോടൊപ്പം പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ശക്തിപ്പെടുത്താനും സിനഡ് തീരുമാനിച്ചതായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.

Comments

comments

Powered by Facebook Comments