സര്‍ക്കാരിന്റെ മദ്യനയം പ്രതിഷേധാര്‍ഹം : കെസിബിസി മദ്യവിരുദ്ധ സമിതി

0
27

ചങ്ങനാശേരി : മദ്യലഭ്യത വര്‍ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയം പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചങ്ങനാശേരി അതിരൂപത യോഗം അഭിപ്രായപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഫാ.തോമസുകുട്ടി താന്നിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.റ്റി.റാംസേ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി മണകുന്നേല്‍ വിഷയാവതരണം നടത്തി. നാടിനെ നശിപ്പിക്കുന്ന മദ്യനയത്തില്‍ പ്രതിഷേധിച്ച എക്‌സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രതിഷേധ കത്തുകള്‍ അയയ്ക്കാന്‍ യോഗം തീരുമാനിച്ചു. ഭാരവാഹികളായ റ്റി.എംമാത്യു, ബേബിച്ചന്‍ പുത്തന്‍ പറമ്പില്‍, കെ.പി.മാത്യു, ജോസി കല്ലുകുളം, ഷാജി വാഴേപ്പറമ്പില്‍, ജോയിച്ചന്‍ തിനപ്പറമ്പില്‍, ബേബിച്ചന്‍ തടത്തില്‍, ബിജു കൊച്ചുപുരയ്ക്കല്‍, ജോയിച്ചന്‍ മുട്ടത്തേട്ട്, പാപ്പച്ചന്‍ നേര്യംപറമ്പില്‍, ആന്റണി കുരിക്കാട്, മേരിക്കുട്ടി പാറക്കടവില്‍, റോസമ്മ കാടാശേരി, ലൗലി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Powered by Facebook Comments