ഫരീദാബാദ് രൂപതയ്ക്ക് മൂന്നു വികാരി ജനറാള്‍മാര്‍

0
32

ന്യൂഡല്‍ഹി : ഫരീദാബാദ് രൂപതയുടെ വികാരി ജനറാള്‍മാരായി ഫാ.ജോസ് വെട്ടിക്കല്‍ (പ്രൊട്ടോസി ചെല്ലൂസ്), ഫാ.സ്റ്റാലിന്‍ പുല്‍പ്രയില്‍ (സി ചെല്ലൂസ്), ഫാ.സിറിയക് കൊച്ചാലുങ്കല്‍ സിഎസ്ടി (സി ചെല്ലൂസ്) എന്നിവരെ നിയമിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ് നിയമനം നടത്തിയത്.

തലശേരി അതിരൂപതാംഗമായ ഫാ.ജോസ് വെട്ടിക്കല്‍ ചെന്‍പേരി ഇടവകാംഗമാണ്.  1981 – ല്‍ പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം റോമിലെ പൊന്തിഫിക്കന്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഭദ്രാവതി രൂപതില്‍ വികാരി ജനറാളായും കുന്നോത്തു മേജര്‍ സെമിനാരിയിലും ധമാരാം കോളജിലും അധ്യാപകനുമായിരുന്നു.

ഇടുക്കി രൂപതയിലെ ചെല്ലിയാംപാറ ഇടവകാംഗമാണ് ഫാ.സ്റ്റാലിന്‍ പുല്‍പ്രയില്‍. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സിസ്റ്റമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കോതമംഗലം മൈനര്‍ സെമിനാരിയില്‍ റെക്ടറായിരുന്നു. സിഎസ്ടി ഹനുമാന്‍ഘട്ട് ക്രിസ്തുജ്യോതി പ്രൊവിന്‍സ് അംഗമായ ഫാ.ഡോ.സിറിയക് കൊച്ചാലുങ്കല്‍ ഫരീദാബാദ് രൂപതയുടെ കത്തീഡ്രല്‍ വികാരിയും മിഷന്‍ കോ-ഓര്‍ഡിനേറ്ററുമാണ്.

Comments

comments

Powered by Facebook Comments