കത്തോലിക്കാ കോണ്‍ഗ്രസ് രൂപത കണ്‍വന്‍ഷന്‍ നാളെ

0
16

പാലാ : ശതാബ്ദി ആഘോഷിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ രൂപത കണ്‍വന്‍ഷനും ശതാബ്ദി സ്വാഗതസംഘ രൂപീകരണവും നാളെ ഉച്ചകഴിഞ്ഞു 2.30നു പാലാ കിഴതടിയൂര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തും. ‘റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും ഗവണ്‍മെന്റ് സമീപനങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും നയരൂപീകരണവും സമ്മേളനത്തിന്റെ ഭാഗമായി നടത്തും.

സഭ കാലികസമൂഹത്തില്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള വിശദീകരണം, ശതാബ്ദി സമ്മേളനം, സന്ദേശയാത്ര, യൂണിറ്റ് ഫൊറോനതലത്തില്‍ നടത്തപ്പെടുന്ന ശതാബ്ദി സംഗമങ്ങള്‍ എന്നിവ കണ്‍വന്‍ഷനില്‍ ചര്‍ച്ച ചെയ്യും.

രൂപതയിലെ മുഴുവന്‍ ശാഖാ ഭാരവാഹികളും ഫൊറോന ഭാരവാഹികളും രൂപത ഭാരവാഹികളും ഒത്തുചേരുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.

സാജു അലക്‌സ്, ജോണ്‍ കച്ചിറമറ്റം, ഇമ്മാനുവല്‍ നീധീരന്‍, സാബു പൂണ്ടിക്കുളം, ബേബിച്ചന്‍ അഴിയാത്ത്, ജോസ് വട്ടുകുളം, ടോമി കണ്ണീറ്റുമ്യാലില്‍, ബേബി ആലുങ്കല്‍, പയസ് കവളംമാക്കല്‍, ജോസഫ് പരുത്തില്‍, അജില്‍ പനച്ചിക്കല്‍, ആന്‍സമ്മ സാബു, സിജി ലൂക്‌സണ്‍, ബെന്നി പാലയ്ക്കാത്തടം, ജോയി കണിപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം : ഫാ.ജോസഫ് പുത്തന്‍പുരക്കല്‍

Comments

comments

Powered by Facebook Comments