ദരിദ്രരെയും അഭയാര്‍ത്ഥികളെയും മറക്കരുത് : മാര്‍പാപ്പ

0
38

വത്തിക്കാന്‍ സിറ്റി: പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ദരിദ്രരെയും അഭയാര്‍ത്ഥികളെയും സംരക്ഷിച്ച് മലയിലെ പ്രസംഗത്തില്‍ യേശു ചൂണ്ടിക്കാട്ടിയ അഷ്ടസൗഭാഗ്യ മാര്‍ഗത്തില്‍ ചിരിക്കാന്‍ കത്തോലിക്കാ വിശ്വാസികള്‍ക്കു കടമയുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഗൗദെത്തെ എത് എക്‌സുല്‍താത്തേ (സന്തോഷിച്ച് ഉല്ലസിപ്പിന്‍) എന്ന ശീര്‍ഷകത്തില്‍ പുറപ്പെടുവിച്ച പുതിയ അപ്പസ്‌തോലിക പ്രബോധനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് മാര്‍ച്ച് 19നു വിശുദ്ധയൗസേപ്പിന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവെച്ച പ്രബോധനരേഖ ലാസ്റ്റാന്‍പാ പത്രത്തിന്റെ ലേഖകന്‍ ജിയാന്ന വാലന്റേ, കാത്തലിക് ആക്ഷനിലെ പൗളോ ബിഞ്ഞാര്‍ഡി എന്നിവര്‍ക്കു നല്‍കിക്കൊണ്ട് ആര്‍ച്ച് ബിഷപ്  ആന്‍ജലോ ഡി ഡൊണാറ്റിസാണ് പ്രകാശനം ചെയ്തത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ അപ്പസ്‌തോലിക പ്രബോധനമാണിത്.

യേശുവിനെ പിഞ്ചെല്ലുന്നതിലാണു വിശുദ്ധി അടങ്ങിയിരിക്കുന്നതെന്നു വ്യക്തമാക്കുന്ന പ്രബോധനരേഖ സാധാരണ ജീവിതം നയിച്ച് വിശുദ്ധി പ്രാപിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ അഞ്ച് അധ്യായങ്ങളിലായി വിശദീകരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ ജീവിതത്തിന്റെ മാര്‍ഗരേഖയെന്നു വിശേഷിപ്പിക്കുന്ന 98 പേജുള്ള പ്രബോധനരേഖ വിശുദ്ധ ജീവിതത്തിനു നവമായി സമര്‍പ്പിക്കാന്‍ സഹായകമാവുമെന്നു മാര്‍പാപ്പ പ്രത്യാശിച്ചു.

Comments

comments

Powered by Facebook Comments