ബത്തേരി : ബത്തേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ ശ്രേയസില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപനവും ഉദ്ഘാടനവും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നിര്‍വഹിച്ചു. മിജാര്‍ക്കിന്റെ നേതൃത്വത്തില്‍ കെസിവൈഎം യുവാക്കള്‍ പൊതുസമൂഹത്തിനു പ്രയോജനകരമായ പദ്ധതിക്കു നേതൃത്വം നല്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണെന്ന് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു.
കെസിബിസി യൂത്ത് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. മിജാര്‍ക് നാഷണല്‍ കോ-ഓര്‍ഡിനേറ്ററും ഫലസമൃദ്ധി സംസ്ഥാന ജനറല്‍ കണ്‍വീനറുമായ സിറിയക് ചാഴികാടന് പദ്ധതി വിശദീകരണം നടത്തി. യൂത്ത് കമ്മീഷന് സെക്രട്ടറി ഫാ.മാത്യു ജേക്കബ് തിരുവാലില്‍, ദീപിക ഫ്രണ്ട്സ് ക്ലബ് മാനന്തവാടി സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുനി വട്ടുകുന്നേല്‍, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന് കണിവയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments
Powered by Facebook Comments