കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ശതാബ്ദി സംഗമം 15ന്

0
17

ചങ്ങനാശേരി : കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ശതാബ്ദി ആഘോഷ സമാപനത്തോടനുബന്ധിച്ച് അതിരൂപതയിലെ 16 ഫൊറോന കേന്ദ്രങ്ങളിലൂടെയും കടന്നു പോകുന്ന ശതാബ്ദി ജ്വാ പ്രയാണം ഇന്ന് അതിരൂപതാതിര്‍ത്തിയായ അന്‍പൂരി സെന്റ് ജോര്‍ജ്ജ് ഫൊറോന ദേവാലയത്തില്‍ നിന്നും രാവിലെ 10ന് ആരംഭിക്കും. ശതാബ്ദി ജ്വാല ക്യാപ്റ്റനും അതിരൂപത പ്രസിഡന്റുമായ വര്‍ഗീസ് ആന്റണിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ബിഷപ് റൈറ്റ് റവ.ഡോ.വിന്‍സന്റ്‌സാമുവേല്‍ പ്രയാണം ഉദ്ഘാടനം ചെയ്യും. എം.വിന്‍സെന്റ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. അതിതൂപത ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍ ഫൊറോന വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫൊറോന പ്രസിഡന്റ് ജോണ്‍ നൈനാന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ആരോഗ്യകേരളം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം. വൈകുന്നേരം അഞ്ചിന് കൊല്ലം ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ആയൂരില്‍ സ്വീകരണവും മതസൗഹാര്‍ദ സംഗമവും നടക്കും. നാളെ രാവിലെ 9.45ന് ആലപ്പുഴ തത്തംപള്ളിയില്‍ നിന്നും പഴവങ്ങാടി ഫൊറോന കേന്ദ്രത്തിലേക്ക് സ്വീകരണയാത്ര. തുടര്‍ന്ന് ഫൊറോന സംഗമവും സെമിനാറും നടക്കും. 11.30ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയില്‍ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് എടത്വയിലും വൈകുന്നേരം നാലിന് പുളിങ്കുന്നിലും ശതാബ്ദി ജ്വാല പ്രയാണത്തിന് സ്വീകരണം നല്‍കും. പുളിങ്കുന്നില്‍ ന്യൂനപക്ഷാവകാശങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ.റോണി കെ.ബേബി പ്രഭാഷണം നടത്തും.

13ന് രാവിലെ 9.30ന് തുരുത്തി ഫൊറോന സംഗമവും കരിയര്‍ ഗൈഡന്‍സ് സെമിനാറും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ഹാളില്‍ ” ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും” എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കടയ്ക്കല്‍ നിസാമുദ്ദീന്‍ ബാഖവി, ഫാ.ജോസഫ് മണക്കളം എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം നാലിന് അതിരമ്പുഴയില്‍ ഫൊറോന സംഗമവും ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ സായാഹ്ന കൂട്ടായ്മയും നടക്കും. ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും.

14ന് രാവിലെ 10ന് മണിമലയില്‍ എത്തുന്ന പ്രയാണത്തിന് ഫൊറോന കേന്ദ്രത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കരിയര്‍ ഹബ് സെമിനാര്‍. ഉച്ചകഴിഞ്ഞ് രണ്ടിന് നെടുങ്കുന്നത്ത് നടക്കുന്ന കര്‍ഷക സെമിനാര്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് തൃക്കൊടിത്താനം ഫൊറോന കേന്ദ്രത്തില്‍ ചര്‍ച്ച് ക്വയര്‍ മത്സരവും സ്വീകരണവും നടക്കും. വൈകുന്നേരം അഞ്ചിന് റബര്‍ വിലയിടിവിനെതിരേ തെങ്ങണ കവലയില്‍ സമരജ്വാല ജോയി എബ്രഹാം എം.പി ഉദ്ഘാടനം ചെയ്യും.

15ന് ഉച്ചകഴിഞ്ഞ് 2.30ന് ശതാബ്ദി സമാപന ടൂവീലര്‍ റാലി കുറുമ്പനാടത്തു നിന്നും എസ്.ബി കോളേജിലേക്ക് സംഘടിപ്പിക്കും. മൂന്നിന് ശതാബ്ദി സമാപന അല്മായ മഹാസമ്മേളനം എസ്.ബി കോളേജ് കാവുകാട്ട് ഹാളില്‍ ആരംഭിക്കും. അതിരൂപതാ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംഗമംഉദ്ഘാടനം ചെയ്യും.

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ മുഖ്യ അതിഥി ആയിരിക്കും.ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മുഖ്യസന്ദേശം നല്‍കും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മാധ്യമ അവാര്‍ഡ് ജേതാക്കളെ ആദരിക്കും.ആന്റോ ആന്റണി എം.പി, സി.എഫ്.തോമസ് എം.എല്‍.എ, ടോണി പുഞ്ചക്കുന്നേല്‍, രാജേഷ് ജോണ്‍, ഫാ.കുര്യന്‍ പുത്തന്‍ പുരയില്‍, ഫാ.ജോസ് മുകളേല്‍, ജാന്‍സണ്‍ ജോസഫ്, സെലിന്‍ സിജോ, സിബി മുക്കാടന്‍ എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Powered by Facebook Comments