ക്രൈസ്തവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലണം : മാര്‍ മാത്യു അറയ്ക്കല്‍

0
7

കാഞ്ഞിരപ്പള്ളി : സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താന്‍ ക്രൈസ്തവര്‍ കടപ്പെട്ടവരാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. രൂപത പത്താം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമാപനസമ്മേളനം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരെയും കഷ്ടപ്പെടുന്നവരെയും കണ്ടെത്തി അവരോടു കാരുണ്യം കാണിക്കണമെന്നും ഒറ്റക്കെട്ടായി നിന്ന് അവരുടെ പുനരുദ്ധാരണത്തിനായി യത്‌നിക്കണമെന്നും മാര്‍ അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

മിശിഹായുടെ മൗതികശരീരമായ സഭ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതാണെന്നും സഭയ്ക്കുള്ളിലുള്ളവര്‍ തന്നെ സഭയെ അവഹേളിക്കാന്‍ ശ്രമിക്കുന്നതുകാണുമ്പോള്‍ സഭാംഗങ്ങളായ നാം ശക്തമായി പ്രതികരിക്കണമെന്നും സഭയെക്കുറിച്ചു ശരിയായ അവബോധം വിശ്വാസികള്‍ക്കുണ്ടാകണമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

രൂപത ചാന്‍സലര്‍ റവ.ഡോ.കുര്യന്‍ താമരശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഏബ്രഹാം മാത്യു പന്തിരുവേലില്‍, എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല കിടങ്ങത്താഴെ, ആന്‍സമ്മ തോമസ് മടുക്കക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

”ക്രൈസ്തവ സാക്ഷ്യവും ജാഗ്രതയും” എന്ന വിഷയത്തില്‍ കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.സാജു കുത്തോടി പുത്തന്‍പുരയില്‍ സിഎസ്ടി ക്ലാസ് നയിച്ചു.

Comments

comments

Powered by Facebook Comments