ഓഖി ദുരിതാശ്വാസ നിധി : കെസിബിസി അഞ്ചുകോടി സമാഹരിച്ചു

0
22

കൊച്ചി : വിവിധ കത്തോലിക്കാ രൂപതകള്‍, സന്ന്യാസ സമൂഹങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവകളുടെ സംഭാവനയായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഓഖി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ സമാഹരിച്ചു.

ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹികക്ഷേമ വിഭാഗവുമായി സഹകരിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി, കെസിബിസിയുടെ സാമൂഹികക്ഷേമ വിഭാഗമായ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് (ജെപിഡി) കമ്മീഷന് തുക നല്‍കി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിലെ ദുരിതാബാധിത പ്രദേശങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയും അവയോടു സഹകരിച്ചും ഓരോ പ്രദേശത്തും നിശ്ചിത പദ്ധതികള്‍ക്ക് സഹായമെത്തിക്കാനാണ് തീരുമാനം. വിശദമായ പദ്ധതിരേഖ, കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ സഹകരണത്തോടെ, ജെപിഡി കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് മാര്‍ ജോസ് പൊരുന്നേടം എന്നിവരടങ്ങിയ സമിതി പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം നിര്‍വഹിക്കും.

Comments

comments

Powered by Facebook Comments