ആല്‍ഫിയുടെ വേര്‍പാടില്‍ കരളുലഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

0
29

വത്തിക്കാന്‍ സിറ്റി : ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി യാത്രയായ ആല്‍ഫി ഇവാന്‍ എന്ന പിഞ്ചു ബാലന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആല്‍ഫിയുടെ വിയോഗം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും. കുട്ടിയുടെ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു – മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചത്. അപൂര്‍വ മസ്തിഷ്‌ക രോഗം ബാധിച്ചു ലണ്ടനില്‍ ചികിത്സയിലായിരുന്ന ആല്‍ഫിയെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി മരിക്കാന്‍ അനുവദിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു.

ആല്‍ഫിയുടെ അവസ്ഥയറിഞ്ഞ് വത്തിക്കാന്‍ വരെ ഇടപെട്ട സംഭവത്തില്‍ ആല്‍ഫിക്ക് ഇറ്റലി പൗരത്വം വരെ നല്‍കിയിരുന്നു. ജീവന്‍ നിലനിര്‍ത്താനും തുടര്‍ചികിത്സയ്ക്കുമായി ആല്‍ഫിയെ ഇറ്റലിയിലേക്കു കൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍, അപ്പീല്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തതോടെ ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ആല്‍ഫി യാത്രയായി.

Comments

comments

Powered by Facebook Comments