കേരള കര്‍ഷക ജാഥയ്ക്ക് ഒരുക്കം പൂര്‍ത്തിയായി

0
29

കണ്ണൂര്‍ : ദീപിക ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള കര്‍ഷക ജാഥയ്ക്ക് ബുധനാഴ്ച തുടക്കമാകും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ച, കാസര്‍ഗോഡ് ജില്ലയിലെ കര്‍ഷകന്‍ ആനമഞ്ഞളിയിലെ മാടത്താനിയില്‍ ജോസിന്റെ കബറിടത്തില്‍ നിന്നാണ് തിരിതെളിയുന്നത്. മാലോത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്ത പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തക ദയാബായി ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.മാണി പുതിയിടം, ഡി.എഫ്.സി സംസ്ഥാന ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സി.എം.ഐ, ജാഥാക്യാപ്റ്റനും ഡി.എഫ്.സി സംസ്ഥാന പ്രസിഡന്റുമായ ഡോ.സണ്ണി വി.സഖറിയ തുടങ്ങിയവര്‍ പ്രസംഗിക്കും.

Comments

comments

Powered by Facebook Comments