നാമകരണം മേയ് 19നു കണ്‍സിസ്റ്ററി

0
29

വത്തിക്കാന്‍ സിറ്റി : പോള്‍ ആറാമന്‍ മാര്‍പാപ്പയെയും എല്‍സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഓസ്‌കര്‍ റൊമേറോയെയും വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള അവസാന അംഗീകാരം നല്‍കുന്നതിനുള്ള കണ്‍സിസ്റ്ററി 19നു നടക്കും.റോമിലുള്ള കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സമ്മേളിക്കുന്ന സാധാരണ പൊതു കണ്‍സിസ്റ്ററിയാണത്. ഇതിനുശേഷമാണു നാമകരണ തീയതി പ്രഖ്യാപിക്കുക. മറ്റു നാലു വാഴ്ത്തപ്പെട്ടവരുടെ നാമകരണ കാര്യവും അന്നു തീരുമാനിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റേഴ്‌സ് അഡോറേഴ്‌സ് ദ ബ്ലെസഡ് സാക്രമെന്റ് സ്ഥാപിച്ച ഫാ.ഫ്രഞ്ചസ്‌കോ സ്പിനെല്ലി, ഫാ.വിന്‍ചെന്‍സോ റൊമാനോ, പുവര്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ഓഫ് ജീസസ് ക്രൈസ്റ്റ് സ്ഥാപക മരിയ കാതറിന കാസ്പര്‍, മിഷനറീസ് ഓഫ് ദ ക്രൂസേഡ് സ്ഥാപക നസാറിയ ഓഫ് സെന്റ് തെരേസ ഓഫ് ജീസസ് എന്നിവരാണവര്‍.

Comments

comments

Powered by Facebook Comments