എല്ലാവരും വിശുദ്ധിയിലേക്കു നയിക്കപ്പെടണം : മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

0
32

മുണ്ടക്കയം : ഗുരുക്കന്‍മാരുടെ വാക്കുകളും പ്രവര്‍ത്തികളും മനുഷ്യരുടെ വ്യക്തി ജീവിതത്തെ ബാധിക്കുമെന്നും ചിന്തകളെ  സ്വാധീനിക്കുമെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയുടെ ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കൂരിയ ബിഷപ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമനുസരിച്ച് എല്ലാവരും വിശുദ്ധിയിലേക്ക് നയിക്കപ്പെടണം.

ജീവിക്കുന്ന സാക്ഷികള്‍ ഉള്ളതിനാല്‍ എല്ലാവര്‍ക്കും വിശുദ്ധരാകാന്‍ കഴിയും. വിശുദ്ധിയിലേക്ക് നയിക്കപ്പെടുവാന്‍ നാം എല്ലാം വിളിക്കപ്പെട്ടവരാണെന്നും മാര്‍ വാണിയപ്പുരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. വികാരി ഫാ.ജോസ് മാത്യു പറപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.ബിനോ.പി ജോസ് പെരുന്തോട്ടം, സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ഫാ.ജിന്റോ തെക്കേക്കുറ്റ്, ഫാ.മനുരാജ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.

Comments

comments

Powered by Facebook Comments