തൃശൂരില്‍ കര്‍ഷക ജാഥയ്ക്ക് ആവേശ വരവേല്‍പ്

0
26

തൃശൂര്‍ : തൃശൂര്‍ ജില്ലയുടെ കാര്‍ഷിക കവാടമായ പട്ടിക്കാട് ഒരുക്കിയ ആദ്യ സ്വീകരണ സമ്മേളനം തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകരെ കെ.രാജന്‍ എം.എല്‍.എ പൊന്നാടയണിയിച്ചും പുരസ്‌കാരങ്ങള്‍ നല്‍കിയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വ്യാപാരികളും മലയോരത്തെ കര്‍ഷകരും വീട്ടമ്മമാരുമെല്ലാം അഭിവാദ്യങ്ങളുമായി എത്തി.

കാര്‍ഷിക, ചെറുകിട വ്യാപാര രംഗത്തുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണവും ജാഥയ്ക്കിടയില്‍ നടന്നു. ”കാര്‍ഷികവൃത്തി – കേരള സമൃദ്ധി” എന്ന മുദ്രാവാക്യവുമായി കാസര്‍ഗോട്ടു നിന്ന് ആരംഭിച്ച ജാഥ 23നു തിരുവനന്തപുരത്ത് സമാപിക്കും. ഒരു കോടി ജനങ്ങള്‍ കയ്യൊപ്പ് പതിച്ച നിവേദനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിക്കും.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ ഡിഎഫ്‌സി സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ.ജിനോ പുന്നമറ്റം വിഷയാവതരണം നടത്തി. ജാഥാ ക്യാപ്റ്റനും ഡി.എഫ്.സി സംസ്ഥാന പ്രസിഡന്റുമായ ഡോ.സണ്ണി.വി.സക്കറിയ, ഡിഎഫ്‌സി സംസ്ഥാന സെക്രട്ടറി പോളി അഗസ്റ്റിന്‍, തൃശൂര്‍ മേഖലാ പ്രസിഡന്റ് പോളി നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

പട്ടിക്കാട് നടന്ന ചടങ്ങില്‍ കര്‍ഷക, വ്യാപാര പ്രമുഖരായ രായിരത്ത് സുധാകരന്‍, കെ.രാഘവന്‍, സിബി കല്ലിങ്കല്‍, തങ്ക ചായിക്കോത്ത്, സുബ്രന്‍ ചേനത്തുപറമ്പില്‍ എന്നിവരെ ആദരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, വാര്‍ഡ് മെമ്പര്‍ ഔസേപ് പതിലേട്ട്, മഹിളാ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, കര്‍ഷക മിത്ര വി.ടി സജീവ് കുമാര്‍, അജു തോമസ്, ഷൈനി ജോണ്‍ വട്ടംകാട്ടില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. പട്ടിക്കാട് ഫൊറോന പള്ളി വികാരി ഫാ.ജോണ്‍സണ്‍ അന്തിക്കാടന്‍ സ്വാഗതവും ഡി.എഫ്.സി പട്ടിക്കാട് മേഖലാ പ്രസിഡന്റ് വര്‍ഗീസ് വട്ടംകാട്ടില്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ കാര്‍ഷിക മേഖലയായ ചേലക്കര, വടക്കാഞ്ചേരി, എരുമപ്പെട്ടി, മറ്റം, പാലയൂര്‍, പറപ്പൂര്‍, കണ്ടശാംകടവ് എന്നിവിടങ്ങളില്‍ ജാഥയ്ക്കു വരവേല്പു നല്‍കി.

Comments

comments

Powered by Facebook Comments