നാടുണര്‍ത്തി കര്‍ഷകജാഥ പുതുക്കാട്ട്

0
14

പുതുക്കാട്  : കാര്‍ഷികവൃത്തിയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് തള്ളി താഴെയിടുന്ന അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ നാടുണരണമെന്ന് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍.

രാവിലെ സാംസ്‌കാരിക നഗരമായ തൃശൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച മാര്‍ അപ്രേം മെത്രാപ്പോലീത്ത, നാടിനെ ഊട്ടി വളര്‍ത്തുന്ന കര്‍ഷകരെ സംരക്ഷിക്കേണ്ട സര്‍ക്കാരുകള്‍ കോടിക്കണക്കിനു രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി കോര്‍പറേറ്റുകളെയാണു സംരക്ഷിക്കുന്നതെന്ന് കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന സമ്മേളനത്തില്‍ മേയര്‍ അജിത ജയരാജന്‍ അടക്കമുള്ള പൗരപ്രമുഖര്‍ പങ്കെടുത്തു.

മലയോര മേഖലയെ പരിസ്ഥിതിലോല പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചതോടെ കൃഷിഭൂമിയില്‍ കൃഷിയിറക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല കുടുംബങ്ങളിലെ വിവാഹം പോലും നടക്കാത്ത അവസ്ഥയാണ് – ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡി.എഫ്.സി സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ.ജിനോ പുന്നമറ്റത്തില്‍ ചൂണ്ടിക്കാട്ടി. ചെറുകിട വ്യാപാരികളെ തകര്‍ക്കുന്ന കോര്‍പറേറ്റുവത്ക്കരണത്തിനെതിരെ മതവും രാഷ്ട്രീയവും നോക്കാതെ ജാഗ്രതയോടെ പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജാഥാ ക്യാപ്റ്റനും ഡി.എഫ്.സി സംസ്ഥാന പ്രസിഡന്റുമായ ഡോ.സണ്ണി വി.സക്കറിയ കര്‍ഷകജാഥയുടെ പ്രസക്തിയെക്കുറിച്ചു വിവിധ സ്വീകരണ യോഗങ്ങളില്‍ വിശദീകരിച്ചു.

Comments

comments

Powered by Facebook Comments