ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83-ാം ചരമവാര്‍ഷികം 23ന്

0
25

പാലാ : ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83-ാം ചരമവാര്‍ഷികം 23ന് പാലാ എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ആചരിക്കും. ചരമവാര്‍ഷികത്തിന് ഒരുക്കമായുള്ള നൊവേന ആരംഭിച്ചു. 22 വരെ ദിവസവും രാവിലെ 7.30 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രഭാഷണം. മൂന്നിന് കുര്‍ബാന. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ.അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, റവ.ഡോ.യൂഹനോന്‍ മാര്‍ തെയഡോഷ്യസ്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ആന്റണി കരിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

23നു രാവിലെ പത്തിന് സമൂഹബലി മാര്‍ ജോസഫ് പാംപ്ലാനി. 11.30ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന. ഉച്ചയ്ക്ക് 12ന് ശ്രാദ്ധ നേര്‍ച്ച വെഞ്ചരിപ്പ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.

സിസ്റ്റര്‍ പുഷ്പ ജോസ് എസ്.എച്ച്, ഫാ.മാത്യു പുതിയിടത്ത്, മോണ്‍.ജോസഫ് മലേപ്പറമ്പില്‍, റവ.ഡോ.മാത്യു പുന്നത്താനത്തു കുന്നേല്‍, റവ.ഡോ.സെബാസ്റ്റ്യന്‍ തോണിക്കുഴി, റവ.ഡോ.യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, റവ.ഡോ.തോമസ് കോഴിമല, റവ.ഡോ.കുര്യന്‍ മറ്റം, ഫാ.ജയിംസ് തെക്കുംചേരിക്കുന്നേല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ആത്മീയപ്രഭാഷണങ്ങള്‍ നടത്തും.

Comments

comments

Powered by Facebook Comments