രാജ്യപുരോഗതി പ്രധാന ലക്ഷ്യം : മാര്‍ ഇഞ്ചനാനിയില്‍

0
17

തൃശൂര്‍ : രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മതേതര മൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ സാമുദായിക അംഗങ്ങള്‍ രാജ്യപുരോഗതിക്കു മുന്നിട്ടിറങ്ങണമെന്നു ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ്  ഇഞ്ചനാനിയില്‍.

കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഗ്ലോബല്‍ പ്രതിനിധി സമ്മേളനം ഷെവ.സി.ജെ.വര്‍ക്കി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നോക്ക സമുദായങ്ങളിലെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. 21-ാം നൂറ്റാണ്ടില്‍ കത്തോലിക്കാ സമുദായത്തിന്റെ പുരോഗതി സംബന്ധിച്ച് റ്റി.സി മാത്യു വിശകലനം നടത്തി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡേവിസ് എളക്കളത്തൂര്‍ മോഡറേറ്ററായിരുന്നു. ബിജു കുണ്ടുകുളം, ട്രഷറര്‍ പി.ജെ.പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Powered by Facebook Comments