റൊമേറോയുടെയും പോള്‍ ആറാമന്റെയും നാമകരണം ഒക്‌ടോബര്‍ 14ന്

0
24

വത്തിക്കാന്‍ സിറ്റി : രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ് അര്‍നുള്‍ഫോ ഓസ്‌കര്‍ റൊമേറോയെയും വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെയും ഒക്‌ടോബര്‍ 14ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്നു വത്തിക്കാന്‍ അറിയിച്ചു.ഇവര്‍ക്കൊപ്പം രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടും. വത്തിക്കാനിലായിരിക്കും ചടങ്ങുകള്‍.

ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോറിലെ സാന്‍ സാല്‍വഡോര്‍ അതിരൂപതാധ്യക്ഷനായിരുന്നു റൊമേറോ. ദരിദ്രരുടെ ഉന്നമനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി റോമേറോയെ അക്രമികള്‍ 1980 മാര്‍ച്ച് 24ന് ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 2015 മേയില്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.

റോമേറോയുടെ നാമകരണച്ചടങ്ങുകള്‍ എല്‍സാല്‍വദോറിലോ പാനമയിലോ നടന്നേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. 1963 മുതല്‍ 1978 വരെയാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ സഭയെ നയിച്ചത്.

Comments

comments

Powered by Facebook Comments