14 പേര്‍ കൂടി കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക്

0
29

വത്തിക്കാന്‍ സിറ്റി : കത്തോലിക്കാ സഭയ്ക്ക് പുതിയ 14 കര്‍ദിനാള്‍മാരെക്കൂടി ലഭിക്കുന്നു. 29നു ചേരുന്ന കര്‍ദിനാള്‍ തിരുസംഘത്തിന്റെ യോഗത്തില്‍ പുതിയ അംഗങ്ങള്‍ക്ക് സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി നല്‍കും. ഇന്നലെ വത്തിക്കാനില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പുതിയ കര്‍ദിനാള്‍മാരെ നിയമിക്കുന്ന വിവരം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്.

ഇറാക്ക്, പാക്കിസ്ഥാന്‍, പോര്‍ച്ചുഗല്‍, പെറു, മഡഗാസ്‌കര്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പുതുതായി കര്‍ദിനാള്‍ സംഘത്തില്‍ അംഗമാകുന്നത്. സഭയുടെ സാര്‍വദേശീയതയാണ് ഇതു വ്യക്തമാക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു.പുതിയ കര്‍ദിനാള്‍മാര്‍ :  ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമന്‍ (ബാബിലോണ്‍ (ഇറാക്ക്) കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ്), ആര്‍ച്ച് ബിഷപ് ലൂയിസ് ലഡാരിയ (റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട്), ആര്‍ച്ച് ബിഷപ് ആഞ്ചലോ ഡി ഡോണാറ്റിസ്- (റോമിലെ വികാരി ജനറല്‍), ആര്‍ച്ച് ബിഷപ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ (വത്തിക്കാന്‍ വിദേശകാര്യ സമിതിയുടെ സെക്രട്ടറി), ആര്‍ച്ച് ബിഷപ് കോണ്‍റാഡ് ക്രയേവ്‌സ്‌കി (വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണാര്‍), കറാച്ചി ആര്‍ച്ച് ബിഷപ് ജോസഫ് കൗട്ട്‌സ്, ലീറിയ ഫാത്തിമ (പോര്‍ച്ചുഗല്‍) ബിഷപ് അന്റോണിയോ ഡോസ് സാന്റോസ് മാര്‍ട്ടോ, ഹുവാന്‍ ചായോ (പെറു) ആര്‍ച്ച് ബിഷപ് പെദ്രോ ബാരെറ്റോ, ടൊമാസിയ (മഡഗാസ്‌കര്‍) ആര്‍ച്ച് ബിഷപ് ഡിസൈര്‍ സരാഹാസ്‌ന, എല്‍ അക്വില (ഇറ്റലി) ആര്‍ച്ച് ബിഷപ് ക്‌സലാപ (മെക്‌സിക്കോ)യിലെ എമരിറ്റസ് ആര്‍ച്ച് ബിഷപ് സെര്‍ജിയോ ബൈസോ വിവേര, കോറോകോറോ (ബൊളീവിയ)യിലെ എമരിറ്റസ് ബിഷപ് ടോരിബിയോ ടികോണാ പോര്‍കോ, ക്ലരീഷ്യന്‍ സഭാംഗമായ വൈദികന്‍ ഫാ.അക്വിലിനോ ബോകോസ് മെറിനോ.

കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന 14 പേരില്‍ മൂന്നുപേര്‍ 80 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്ക് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമില്ല. മറ്റു 11 പേരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 125 ആയി ഉയരും.

Comments

comments

Powered by Facebook Comments