ധന്യന്‍ കദളിക്കാട്ടില്‍ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ ഉപാസകന്‍ : മാര്‍ ആന്റണി കരിയില്‍

0
27

പാലാ : ഈശോയുടെ തിരുഹൃദയത്തോടു ചേര്‍ന്നുനിന്നുകൊണ്ട് ആ സ്‌നേഹം ആവാഹിച്ചെടുത്ത കാരുണ്യോപാസകനായിരുന്നു ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്‍ എന്ന് മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള നൊവേന ദിവസങ്ങളുടെ അവസാനദിനമായിരുന്ന ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് അവരുടെ മുറിവുകളില്‍ സ്‌നേഹത്തിന്റെ തൈലം പൂശിയ നല്ലൊരു സമറിയാക്കാരനായിരുന്നു മത്തായിഅച്ചനെന്നും മാര്‍ കരിയില്‍ അനുസ്മരിച്ചു. ചരമവാര്‍ഷികദിനമായ ഇന്നു രാവിലെ പത്തിന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ കാര്‍മികത്വത്തില്‍ സമൂഹബലി. 11.30നു കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ത്ഥനകള്‍. ഉച്ചയ്ക്ക് 12ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ശ്രാദ്ധനേര്‍ച്ച വെഞ്ചരിക്കും.

Comments

comments

Powered by Facebook Comments