നിത്യജീവിതത്തെക്കുറിച്ചുള്ള ചിന്ത കാലഘട്ടത്തിന്റെ ആവശ്യം : മാര്‍ കല്ലറങ്ങാട്ട്

0
25

മൂവാറ്റുപുഴ : ഉപഭോഗ സംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ മരണത്തെയും മരണാനന്തര ജീവിതത്തെക്കുറിച്ചും ക്രൈസ്തവര്‍ വിശ്വാസപൂര്‍വം ചിന്തിക്കണമെന്ന് സീറോ മലബാര്‍ ഡോക്‌ട്രൈന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇടുക്കി-കോതമംഗലം രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നെസ്റ്റില്‍ സംഘടിപ്പിച്ച പ്രാദേശിക ദൈവശാസ്ത്ര സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്.

യുഗാന്ത്യ ദൈവശാസ്ത്രത്തെക്കുറിച്ച് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി വിഷയാവതരണം നടത്തി. ഇടുക്കി ബിഷപ് മാര്‍ ജോസഫ് നെല്ലിക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനെ ചെയ്തു. കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ അധ്യക്ഷത വഹിച്ചു.

നെസ്റ്റ് ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്ജ് കാരക്കുന്നേല്‍ സ്വാഗതവും റവ.ഡോ.ജോര്‍ജ്ജ് കുഴുപ്പിള്ളി നന്ദിയും പറഞ്ഞു. ഫാ.സിറിയക് ഞാളൂര്‍, ഫാ.ഫ്രാന്‍സിസ് പിട്ടിപ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments

comments

Powered by Facebook Comments