ഭൂമിയെ ഫലഭൂയിഷ്ടമാക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം : മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍

0
31

പാലാ : ഭൂമിയെ സംരക്ഷിക്കാന്‍, കൃഷിയെ സ്‌നേഹിക്കുവാന്‍, വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ വിളയിച്ചെടുക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള ”ഫലസമൃദ്ധി” പരിപാടിയുടെ പാലാ രൂപതാതല ഉദ്ഘാടനവും കൃഷി പ്രോത്സാഹന മാസാചരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

പരിസ്ഥിതി ദിനമായിരുന്ന ഇന്നലെ പാലാ ബിഷപ്‌സ് ഹൗസില്‍ നടത്തപ്പെട്ട യോഗത്തില്‍ എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് ആല്‍വിന്‍ ഞായര്‍കുളം അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഫലസമൃദ്ധി ലോഗോ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, വികാരി ജനറല്‍ മോണ്‍.ജോസഫ് കൊല്ലംപറമ്പിലിനു നല്‍കി പ്രകാശനം ചെയ്തു. യോഗത്തില്‍ വികാരി ജനറല്‍ മോണ്‍.ജോസഫ് മലേപ്പറമ്പില്‍, എസ്.എം.വൈ.എം രൂപത ഡയറക്ടര്‍ ഫാ.കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.തോമസ് തയ്യില്‍, പ്രസിഡന്റ് ആല്‍വിന്‍ ഞായര്‍കുളം, ജനറല്‍ സെക്രട്ടറി ബിബിന്‍ ചാമക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. പാലാ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു.

Comments

comments

Powered by Facebook Comments