ഡോ.ഫെലിക്‌സ്‌ടോപ്പോ റാഞ്ചി ആര്‍ച്ച് ബിഷപ്

0
37

ന്യൂഡല്‍ഹി : റാഞ്ചി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ജംഷഡ്പൂര്‍ ബിഷപും ഈശോ സഭാംഗവുമായ ഡോ.ഫെലിക്‌സ് ടോപ്പോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റാഞ്ചി ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണു നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വത്തിക്കാനിലും ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്തും റാഞ്ചി അതിരൂപത ആസ്ഥാനത്തും വായിച്ചു.

1947 നവംബര്‍ 21നു ജനിച്ച ഡോ.ഫെലിക്‌സ് ടോപ്പോ, 1982 ഏപ്രില്‍ 14നാണ് വൈദികനാകുന്നത്. റോമിലെ ഗ്രിഗോറിയ സര്‍വകലാശാലയില്‍ നിന്നു 1990 മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെസ്യൂട്ട് കോണ്‍ഗ്രിഗേഷനില്‍ പ്രി-നൊവിസസ് ഡയറക്ടര്‍, നൊവീസ് മാസ്റ്റര്‍ ആന്‍ഡ് സുപ്പീരിയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം, 1997 ജൂണ്‍ 14നു ജംഷഡ്പൂര്‍ രൂപത അധ്യക്ഷനായി ചുമതലയേറ്റു.

Comments

comments

Powered by Facebook Comments