ജനനന്‍മ ആഗ്രഹിക്കുന്നവരെല്ലാം ലഹരിക്കെതിരേ അണിചേരണം : കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

0
58

എറണാകുളം : ജനനന്‍മ ആഗ്രഹിക്കുന്നവരെല്ലാം ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേരണമെന്ന് സീറോ  മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

മദ്യവിരുദ്ധ പോരാട്ടങ്ങള്‍ സഭ തുടരും. രാഷ്ട്രീയപ്രസ്ഥാനങ്ങളും മത-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും സര്‍ക്കാരും ലഹരിവിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കാന്‍ യജ്ഞം തുടരണം. ഇതു ധര്‍മസമരമാണ്. സമൂഹത്തിന്റെ ധാര്‍മിക നിലവാരം ഉയര്‍ത്താന്‍ ഈ പോരാട്ടം അനിവാര്യമാണ്. ആഗോള ലഹരിവിരുദ്ധ ദിനത്തില്‍ കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും ശ്രേഷ്ഠമായ പ്രേഷിതപ്രവര്‍ത്തനമാണു ലഹരിക്കെതിരെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Powered by Facebook Comments