ദൈവവിളി പ്രോത്സാഹനം : മൂന്നാംഘട്ട പരിശീലനം തുടങ്ങി

0
35

കൊച്ചി : ക്രിസ്തുവിനെ അടുത്തനുഗമിക്കാനും അവിടുത്തേക്കു യോജിച്ച പ്രേഷിതരാകാനും ദൈവവിളി പ്രോത്സാഹനരംഗത്തു ശുശ്രൂഷ ചെയ്യുന്നവര്‍ക്കു കടമയുണ്ടെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവവിളി പ്രോത്സാഹനരംഗത്തു ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി കാക്കനാട് സെന്റ് തോമസില്‍ നടത്തിയ മൂന്നാംഘട്ട ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോരുത്തര്‍ക്കും ലഭിച്ച സവിശേഷവരങ്ങളോടും വിശ്വസ്തത പുലര്‍ത്തി ജീവിതസാക്ഷ്യത്തിലൂടെ കുട്ടികളേയും യുവാക്കളേയും ക്രിസ്തുവിലേക്ക് ആകര്‍ഷിക്കാന്‍ നാം പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൈവവിളി കമ്മീഷന്‍ അംഗവും പാലാ രുപത സഹായമെത്രാനുമായ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഡിയി കുന്നത്ത്, കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.സെബാസ്റ്റ്യന്‍ മുട്ടംതൊട്ടി, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതോളം വൈദികരും സന്യസ്തരും പങ്കെടുക്കുന്ന പരിശീലന പരിപാടി ഇന്നു സമാപിക്കും.

Comments

comments

Powered by Facebook Comments