ദൈവത്തിന്റെ പേരിലുള്ള അക്രമം ദൈവനിന്ദ : ഫ്രാന്‍സിസ് മാര്‍പാപ്പ

0
11

വത്തിക്കാന്‍ : സമാധാനമാകുന്ന ദൈവത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണം ദൈവനിന്ദയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞദിവസം തെക്കുകിഴക്കെ ഇറ്റലിയിലെ തുറമുഖ പട്ടണമായ ബാരിയില്‍ വിളിച്ചു ചേര്‍ത്ത എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനായോഗത്തിന്റെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്ധ്യപൂര്‍വ്വദേശത്തെ അന്യായമായ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത മാര്‍പാപ്പ ആ പ്രദേശത്തെ ബാധിച്ചിരിക്കുന്ന വ്യാധിയായ യുദ്ധം അധികാരത്തിന്റെയും ദാരിദ്രത്തിന്റെയും സന്താനമാണെന്നും ആധിപത്യഭാവത്തെയും ദാരിദ്രത്തെയും സമൂലം പിഴുതെറിഞ്ഞാല്‍ ഈ യുദ്ധത്തിന് അറുതിവരുത്താനാകുമെന്നും പറഞ്ഞു.

”അക്രമം പരിപോഷിപ്പിക്കപ്പെടുന്നത് ആയുധങ്ങളാലാണ്. സംഘര്‍ഷങ്ങളില്‍ പലതും മൗലികവാദത്താലും മതഭ്രാന്തിനാലും കത്തിയാളുന്നു. രഹസ്യമായി മാത്സര്യബുദ്ധിയോടെ ആയുധശേഖരണം നടത്തുന്നവന് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകില്ല. ഹിരോഷിമയും നാഗസാക്കിയും നല്‍കുന്ന പാഠങ്ങള്‍ മറക്കരുത്. അധികാരമുള്ളവര്‍ സ്വന്തം താല്പര്യം മാറ്റിവച്ച് അത് സമാധാനത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ വിനിയോഗിക്കണം” – മാര്‍പാപ്പ വ്യക്തമാക്കി.

എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനായോഗത്തിന്റെ സമാപനത്തില്‍ മാര്‍പാപ്പ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തുകയും ചെയ്തു.

Comments

comments

Powered by Facebook Comments