ലാകയുവജനസംഗമം 2019 : ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും

0
42

വത്തിക്കാന്‍ : ഇതാ! കര്‍ത്താവിന്റെ ദാസി, അങ്ങേ ഹിതംപോലെ എന്നില്‍ നിറവേറട്ടെ! എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി അടുത്തവര്‍ഷം പനാമയില്‍ നടക്കുന്ന ലോക യുവജനസംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. ജനുവരി 23 മുതല്‍ 27 വരെയാണ് തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയില്‍ ലോകയുവജനസംഗമം നടക്കുക.

അതേ സമയം, പനാമ റിപ്പബ്‌ളിക്കിന്റെയും ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ യുവജനസംഗമത്തില്‍ പങ്കെടുക്കുന്നതെന്ന് വത്തിക്കാന്റെ പ്രസ്സ്ഓഫീസ് മേധാവി ഗ്രെഗ് ബേര്‍ക്ക് വ്യക്തമാക്കി. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 1985-ല്‍ ആഗോള യുവജനസംഗമത്തിന് തുടക്കമിട്ടത്. രൂപതകളില്‍ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടാണായിരുന്നു യുവജനസംഗമത്തിന്റെ ആരംഭം. പിന്നീടാണ് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സമ്മേളനങ്ങള്‍ക്ക് രൂപം നല്‍കിയത്.

ആതിഥേയ രാഷ്ട്രമായ പനാമയുടെ മെത്രാന്‍ സമിതിയും വത്തിക്കാന്റെ അല്‍മായരുടെ അജപാലന ശുശ്രൂഷക്കുള്ള പൊന്തിഫിക്കന്‍ കൗണ്‍സിലും ചേര്‍ന്നാണ് യുവജനസംഗമത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇരുന്നൂറിലധികം യുവജനങ്ങള്‍ അംഗങ്ങളായുള്ള അന്തര്‍ദേശീയ അല്മായ നിര്‍വ്വാഹക സമിതിയും സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് സന്നദ്ധസേവകര്‍ക്കൊപ്പം സംഘടനകളും ദേശീയ-പ്രാദേശിക പ്രസ്ഥാനങ്ങളും നല്‍കുന്ന പിന്തുണയും യുവജനസംഗമത്തിന് കരുത്തേകുന്നു.

Comments

comments

Powered by Facebook Comments