കുട്ടനാടിന്റെ കണ്ണീരൊപ്പി സി.എം.സി സന്യാസിനികള്‍

0
56

ചങ്ങനാശേരി : ഭക്ഷണപ്പൊതികളും മരുന്നുകളും സാന്ത്വനവുമായി സി.എം.സി സന്യാസിനികളെത്തിയത് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ ജനതക്ക് ആശ്വാസത്തിന്റെ സ്‌നേഹപ്രവാഹമായി.

സി.എം.സി ആലുവ മൗണ്ട് കാര്‍മല്‍ ജനറലേറ്റിലെ 13 പ്രോവിന്‍സില്‍ നിന്നുള്ള 180-ലേറെ സന്യാസിനികളാണ് തങ്ങളുടെ സഭാ സ്ഥാപകനായ വിശുദ്ധ ചാവറയച്ചന്റെ ജന്‍മനാടായ കൈനകരിയുള്‍പ്പെടെയുള്ള ദുരിതമേഖലകളില്‍ കടന്നു ചെന്നത്.

മൂവായിരത്തി അഞ്ഞൂറ് ഭക്ഷണ കിറ്റുകളും ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് സൗജന്യമരുന്നുകളും സന്യാസിനികള്‍ നല്‍കിയപ്പോള്‍ ജാതിഭേദമന്യേ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ നിമിഷങ്ങളായി. കൈനകരി അറുനൂറ്റി പാടം, വേഴപ്ര, തകഴി മേഖലകള്‍ കേന്ദ്രീകരിച്ചാണ് സന്യാസിനികള്‍ പത്തുമണിക്കൂര്‍ നീണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പരിസ്ഥിതി സൗഹൃദ തുണിസഞ്ചികളിലായി ബ്രഡ്, റെസ്‌ക്, ബിസ്‌കറ്റ്, അവല്‍, പഞ്ചസാര, കാപ്പിപ്പൊടി, ജാം തുടങ്ങിയ വിഭവങ്ങളാണ് വിതരംണം ചെയ്തത്. മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി സി.എം.സി, ചാവറ ഭവന്‍ ഡയറക്ടര്‍ ഫാ.തോമസ് കല്ലുകളം സി.എം.ഐ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.തോമസ് ഇരമ്പുകുത്തിയില്‍ സി.എം.ഐ അറുനൂറ്റി പാടം പള്ളിവികാരി ഫാ.മാര്‍ട്ടിന്‍ കുരിശിങ്കല്‍, ചങ്ങനാശേരി ഹോളിക്വീന്‍സ് പ്രൊവിന്‍ഷ്യാല്‍ ഡോ.സിസ്റ്റര്‍ സുമാ റോസ്, കോതമംഗലം പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ നവ്യ, എറണാകുളം പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ശുഭ, ഇരിഞ്ഞാലക്കുട പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ റോസ്‌മേരി, മുന്‍ ജനറല്‍ സിസ്റ്റര്‍ സാങ്റ്റ, ജനറല്‍ കൗണ്‍സില്‍മാരായ സിസ്റ്റര്‍ ജാന്‍സീന, സിസ്റ്റര്‍ ആനി ഡേവിസ്, സിസ്റ്റര്‍ സിജി തെരേസ്, പാലാ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ റോജിത്, ചങ്ങനാശേരി അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാല്‍ ഡോ.സിസ്റ്റര്‍ പ്രസന്ന, പ്രൊവിന്‍ഷ്യാല്‍ കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ പവിത്ര, സിസ്റ്റര്‍ മിസ്റ്റിക്ക, സിസ്റ്റര്‍ ക്രിസ്റ്റി എന്നിവരും ചങ്ങനാശേരി, തൃശൂര്‍, ഇരിഞ്ഞാലക്കുട, അങ്കമാലി, കോതമംഗലം, എറണാകുളം, പാലാ, ഭോപ്പാല്‍, ഇടുക്കി, പാലക്കാട് തുടങ്ങിയ പ്രൊവിന്‍സുകളിലെ സിസ്റ്റേഴ്‌സും സംഘത്തിനൊപ്പമുണ്ടായിരുന്നു.

Comments

comments

Powered by Facebook Comments