മഴക്കെടുതി: കേരളത്തിന് സഹായഹസ്തവുമായി മെല്‍ബണ്‍ സീറോമലബാര്‍ രൂപത

0
60

മെല്‍ബണ്‍ : കേരളത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവര്‍ഷ കെടുതിയും മൂലം കിടപ്പാടവും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത. സമാനതകളില്ലാത്ത ഭയാനകമായ അവസ്ഥയിലൂടെ കടന്നു പോകുന്ന നാട്ടിലെ നമ്മുടെ സഹോദരീ സഹോദരന്‍മാരെ സാമ്പത്തികമായി സഹായിക്കണമെന്ന് രൂപതയിലെ എല്ലാ ഇടവകകള്‍ക്കും മിഷനുകള്‍ക്കും അയച്ച പ്രത്യേക സര്‍ക്കുലറിലൂടെ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന് മാര്‍ ബോസ്‌കോ പുത്തൂര് അഭ്യര്‍ത്ഥിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഈ വരുന്ന ഞായറാഴ്ചകളിലെ കുര്‍ബാന മധ്യേ പിരിവെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ച് കൊടുക്കും.

 

Comments

comments

Powered by Facebook Comments