സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ യുവജനസാന്നിധ്യം ഉറപ്പാക്കണം: മാര്‍ ആലപ്പാട്ട്

0
49

ന്യൂജേഴ്‌സി : ഹൂസ്റ്റര്‍ ആതിഥേയത്വം വഹിക്കുന്ന 2019-ലെ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് ചിക്കാഗോ സീറോ മലബാര്‍ സഹായമെത്രാനും കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്. സോമര്‍ സെറ്റ് സെന്റ്‌തോമസ് ഫൊറോന ദൈവാലയത്തില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ച് അര്‍പ്പിച്ച തിരുക്കര്‍മങ്ങളെ തുടര്‍ന്നായിരുന്നു കിക്കോഫ്.

Comments

comments

Powered by Facebook Comments